കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയതായി റിപ്പോർട്ട്. മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതലാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്