കൊച്ചി: തന്നെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം വേണമെന്നും പരിശോധിക്കാനുപയോഗിച്ച മൊബൈല്‍ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നടി വിചാരണക്കോടതിക്ക് കത്തു നല്‍കി.
വിവോ ഫോണിൽ കാര്‍ഡ് ഇട്ട് ദൃശ്യങ്ങൾ കണ്ടതെന്നാണ് പരിശോധനാ റിപ്പോർട്ട്. ഈ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണം. ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ദൃശ്യങ്ങൾ പുറത്തായാൽ ജീവിതം പ്രതിസന്ധിയിലാകുമെന്നും കത്തിൽ പറയുന്നു.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതില്‍ ഒരു മാസത്തിനകം വിശദമായ അന്വേഷണം നടത്തണമെന്ന് ഡിസംബർ ഏഴിന് ഹൈക്കോടതി വിചാരണക്കോടതിയോട് നിർദേശിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം. വര്‍ഗ്ഗീസിനാണ് നടി കത്തു നല്‍കിയത്.
അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം നല്‍കാമെന്നും ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്