തരൂരിന്റെ മോദി സ്തുതികൾ! പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് 

JULY 11, 2025, 8:53 PM

ഡൽഹി: ശശി തരൂരിന്‍റെ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഉരസി നില്‍ക്കുന്ന തരൂര്‍ മോദി സ്തുതി തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. 

തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഔദ്യോഗിക നിലപാട് ഹൈക്കമാൻഡ് പറയേണ്ട സമയത്ത് പറയുമെന്നും നേതാക്കൾ നിർദ്ദേശം നൽകി.     

അതുകൊണ്ട് തന്നെ വിവാദങ്ങളോട് അകലം പാലിക്കാൻ  വക്താക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. അതേസമയം ആവർത്തിച്ചുള്ള തരൂരിന്‍റെ  പ്രസ്താവനകളിൽ നേതാക്കൾക്കിടയിൽ അമർഷം പുകയുകയാണ്.  

vachakam
vachakam
vachakam

കുറച്ചുനാളുകളായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിട്ടില്ല.

പാര്‍ട്ടിയോട് ഇടഞ്ഞു നിൽക്കുന്ന തരൂരിനോട് വിശദീകരണം തേടണമെന്ന ആവശ്യം നേതാക്കൾ ഉയർത്തുമ്പോഴും കേന്ദ്ര നേതൃത്വം മൗനം തുടരുകയാണ്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രസ്താവനങ്ങളിൽ വിശദീകരണം തേടിയേക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam