മെസിയുടെ പേരിലെ നികുതി വെട്ടിപ്പ്; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ച സംഭവച്ചെന്ന് എസ്ഐടി

AUGUST 19, 2026, 11:04 PM

തിരുവനന്തപുരം:   മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി. 

സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും എടുത്തില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ കണ്ടില്ലെന്നും എസ് ഐ ടി റിപ്പോർട്ടിലുണ്ട്. 

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജി എസ് ടി നിയോഗിച്ച അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തിയത്.

vachakam
vachakam
vachakam

ഈ സംഭവത്തിൽ മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. ചാർജ് മെമ്മോ കിട്ടിയ മൂന്നു ഉദ്യോഗസ്ഥരെ കൂടാതെ ഒരാൾക്ക് കൂടി വീഴ്ചയെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ.

ഇടപാടുകൾക്ക് ആദായ നികുതിയും അടച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ട് എസ് ഐ ടി ഇന്ന് സർക്കാരിന് സമർപ്പിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam