ന്യൂയോർക്/ബാംഗളൂർ :ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യൻ സ്റ്റാർട്ടപ്പായ ഗാലക്‌സ്‌ഐ. തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ഓപ്‌റ്റോസാർ' ഇമേജിംഗ് സിസ്റ്റത്തിന്റെ പ്രധാന സാങ്കേതികവിദ്യയ്ക്ക് അമേരിക്കൻ പേറ്റന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായി കമ്പനി മാറി.
ഒപ്റ്റിക്കൽ, മൈക്രോവേവ് സെൻസറുകളെ ഒരേസമയം ഏകോപിപ്പിക്കുന്ന ഈ സിസ്റ്റം ആർക്കിടെക്ചറിനാണ് യു.എസ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ബാധിക്കാതെ കൃത്യമായ ഉപഗ്രഹ ചിത്രങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
2021ൽ ഐ.ഐ.ടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികളാണ് ഗാലക്‌സ്‌ഐ സ്ഥാപിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ഉപഗ്രഹങ്ങളുള്ള ശൃംഖല വിന്യേതമാക്കാനാണ് കമ്പനിയുടെ പദ്ധതി.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
