പത്തനംതിട്ട: അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മറിയം ബീവിയാണ് മരിച്ചത്.
പുലർച്ചെ മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്.റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിന്‍റെ ഭിത്തി പൂര്‍ണമായും തകരുകയും ഉറങ്ങിക്കിടന്നിരുന്ന മറിയം ബീവി ഇതിനടിയില്‍പ്പെടുകയുമായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
