തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ ആന്‍റോ ആൻ്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു രംഗത്ത്.
തന്ത്രി രണ്ടര കോടി രൂപയാണ് തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ചത്.
ഈ പണം നഷ്ടമായതിനെ കുറിച്ച് തന്ത്രി എവിടെയും പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ബാങ്ക് പൊട്ടി പണം നഷ്ടമായിട്ടും ഈ പണത്തെ കുറിച്ച് തന്ത്രി ചോദ്യംചെയ്യലിലും ഒന്നും പറഞ്ഞിട്ടില്ല. ഈ ബാങ്കിൽ നിന്ന് ആന്‍റോ ആന്‍റണി എംപി രണ്ടര കോടി രൂപ എടുത്തതായി ആരോപണമുണ്ടെന്ന് ഉദയഭാനു പറയുന്നു.
തന്ത്രിയുമായി ആന്‍റോ ആന്‍റണിക്കുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ച് എസ് ഐ ടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച തെളിവുകളൊന്നും ഉദയഭാനു മുന്നോട്ടുവയ്ക്കുന്നില്ല. ആന്‍റോ ആന്‍റണിക്കെതിരെ നാട്ടിൽ ഇങ്ങനെയൊരു ആരോപണം ഉണ്ട് എന്നാണ് ഉദയഭാനു പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്