കാറിലെത്തിയ യുവാവ്,  വിദ്യാർത്ഥിനിയെ കണ്ട് വണ്ടി നിർത്തി അശ്ലീല വീഡിയോ കണിച്ചു 

DECEMBER 3, 2025, 9:51 AM

പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീല വീഡിയോ പ്രദർശനവും ലൈംഗിക ചേഷ്ടയും കാട്ടിയ കേസിൽ പ്രതി പിടിയിൽ.  കഴിഞ്ഞമാസം 27-ാം തീയതി രാവിലെ 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

 തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി (42) ആണ് കൂടൽ പൊലീസിന്‍റെ പിടിയിലായത്. ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തിയ പ്രതി കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗീക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. 

 കേരളത്തിൽ പലസ്ഥലങ്ങളിൽ കച്ചവടത്തിനായി വാഴക്കുല എത്തിച്ച് നൽകുന്ന പ്രതി, ഇതിന്‍റെ പണം കളക്ട് ചെയ്ത് തന്‍റെ സ്കോർപ്പിയോ കാറിൽ തിരികെ പോകന്ന വഴിയാണ് പെൺകുട്ടിയോട് അപമരാദ്യയായി പെരുമാറിയത്. പുനലൂരിലേക്കുളള വഴി ചോദിച്ചാണ് ഇയാൾ വാഹനം നിർത്തിയത്. പിന്നീട് ഫോണിൽ അശ്ലീ വീഡിയോ കാണിക്കുകയായിരുന്നു.

vachakam
vachakam
vachakam

വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വ്യാപക അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam