ശബരിമല സ്വർണക്കൊള്ള:  ഇ.ഡിക്ക് പിന്നാലെ എന്‍ഐഎയും സിബിഐയും വരും; സുരേഷ് ഗോപി

DECEMBER 4, 2025, 4:03 AM

കൊല്ലം ∙ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിക്ക് പിന്നാലെ എന്‍ഐഎയും സിബിഐയും വരുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ കിടന്ന് കൈയ്യും കാലുമിട്ട് അടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലം കോര്‍പറേഷനിലെ ബിജെപി പ്രകടന പത്രിക പ്രകാശന ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കേസില്‍ ഇ.ഡി അന്വേഷണം ആകാമെന്നു ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

vachakam
vachakam
vachakam

സംവിധാനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ജനങ്ങളെ മാത്രമേ സിപിഎമ്മിനു പറ്റിക്കാന്‍ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam