എയിംസ് വരുമെന്ന് ആവർത്തിച്ച് സുരേഷ് ഗോപി

FEBRUARY 16, 2026, 2:20 AM

തൃശ്ശൂർ:   എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും വരാതെ എവിടെ പോകാൻ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. 

vachakam
vachakam
vachakam

കേരളത്തിൽ ആലപ്പുഴയിലോ തൃശ്ശൂരോ എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നില്ല.

എയിംസ് 2026ൽ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നുമായിരുന്നു ഇതേകുറിച്ച് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam