അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കുമെന്ന് സുരേഷ് ഗോപി

JUNE 3, 2026, 12:13 AM

തൃശ്ശൂര്‍: ‍‍ഓരോ മലയാളികളും ചോദിക്കുന്ന ചോദ്യമാണ് കേരളത്തിന് എയിംസ് കിട്ടുമോ ഇല്ലയോ എന്ന്. ഇന്നുവരും നാളെ വരും എന്ന് പറയുക അല്ലാതെ കേരളത്തിന് ഇതുവരെ എയിംസ് എന്ന പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കേന്ദ്രത്തെ രേഖാമൂലം അറിയിച്ചാല്‍ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത്.

കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, ഈ പ്രസ്താവനയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചത് അതിൽ സന്തോഷം ഉണ്ടെന്നും അതിനെ സ്വാ​ഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ കേരളത്തിന് ഏക  ബിജെപി എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട് സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകും രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും ഇല്ലെങ്കിൽ അടുത്തകൊല്ലം കിട്ടും കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്.

ഫ്ലൈറ്റ് യാത്രയിൽ തന്നോടും ഇക്കാര്യം പറഞ്ഞു ഒരു സ്ഥലം മാത്രമേ നൽകാനുള്ളൂ എന്നും കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam