പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മക്കൾക്കൊപ്പം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ സുരേഷ് ഗോപി. മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീ സംഗമത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരില്‍ എത്തിയപ്പോഴാണ് സന്ദര്‍ശനം
പ്രധാനമന്ത്രി തൃശൂരില്‍ നടത്തിയ റോഡ് ഷോയില്‍ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. നേരത്തെ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് നരേന്ദ്ര മോദിയെ ക്ഷണിക്കാൻ സുരേഷ് ഗോപിയും കുടുംബവും ഡല്‍ഹിയില്‍ എത്തിയതും വാർത്തയായിരുന്നു. ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനും ഒപ്പമാണ് സുരേഷ് ഗോപി വിവാഹ ക്ഷണക്കത്ത് മോദിക്കു കൈമാറിയത്.
ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെ ഈ ചിത്രം സമൂഹമാദ്ധ്യമത്തില്‍ സുരേഷ്‌ഗോപി പങ്കുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്