ഞാൻ വാഗ്ദാനം നൽകിയിട്ടില്ല, സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ തൃശൂരിൽ എയിംസ് കൊണ്ടുവരാം: സുരേഷ് ഗോപി

AUGUST 28, 2026, 4:49 AM

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി.

തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി രംഗത്തെത്തിയത്.

എയിംസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഞാൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ പഴയ എല്ലാ പ്രസംഗങ്ങളും നിങ്ങൾക്ക് പരിശോധിക്കാം. തെരഞ്ഞെടുപ്പിന് ശേഷമാണ് തൃശൂർ എയിംസിന് അർഹതയുള്ള ജില്ലയാണെന്ന ചർച്ചകൾ ഉയർന്നുവന്നത്. ആ ആവശ്യത്തെ ഞാനും പിന്തുണയ്ക്കുന്നു. എന്നാൽ കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കാൻ തീരുമാനിച്ചാൽ മാത്രമേ തൃശൂരിൽ എയിംസ് യാഥാർത്ഥ്യമാകൂ - സുരേഷ് ഗോപി പറഞ്ഞു.

vachakam
vachakam
vachakam

തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam