തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന. 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്.
ഇതോടെ ഇതുവരെ 319.3 കോടി രൂപയുടെ വില്പനയാണ് ഓണക്കാലത്ത് നടന്നത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന കൂടിയാണ് ഇന്നത്തേത്. കഴിഞ്ഞ ഓണത്തിന് 183 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.
300 കോടി വിൽപ്പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. ഇന്നു മാത്രം 49 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയിൽ എത്തിയത്. ഓഗസ്റ്റ് 29വരെ 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്.
സാധനങ്ങള്‍ പരമാവധി വില കുറച്ച് നല്‍കുന്നത് ജനങ്ങൾക്ക് ആശ്വാസമാകുന്നു. വെളിച്ചെണ്ണ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ മികച്ച ഇടപെടലാണ് നടത്തിയത്. 457 രൂപ വിലയുള്ള കേരയുടെ വില 429 രൂപയിലേക്ക് കുറച്ചു.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് 339 രൂപയായും സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറച്ചാണ് വിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്