കർഷകർക്ക് സന്തോഷ വാർത്ത; സൂക്ഷ്മ ജലസേചന സംവിധാനങ്ങൾക്ക് സബ് സിഡി 

SEPTEMBER 11, 2025, 7:54 AM

കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയുക്ത ആഭിമുഖ്യത്തിൽ നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആർ കെ വി വൈ - പി ഡി എം സി സുക്ഷ്മ ജലസേചനം (പി ഡി എം സി മൈക്രോ ഇറിഗേഷൻ) പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ്, സ്പ്രിംഗ്‌ളർ) സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് ഈ പദ്ധതി പ്രകാരം ചെലവ് വരുന്ന തുകയുടെ 55 ശതമാനം തുക പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കേര കർഷകർക്ക് പി ഡി എം സി പദ്ധതി പ്രകാരം അനുവദിച്ച ആനുകൂല്യത്തിനുപരിയായി കേരസമൃദ്ധി പദ്ധതി പ്രകാരം 30 ശതമാനം പ്രത്യേക ധനസഹായം ലഭിക്കും.

നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങൾ എന്നിവയ്ക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം സഹായം നൽകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ, ബാങ്ക് പാസ് ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടിക വർഗ്ഗക്കാർക്ക് മാത്രം) എന്നിവയുടെ പകർപ്പ് സമർപ്പിക്കണം.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ  ബന്ധപ്പെടാം. ഫോൺ: സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനിയർ - 9383470065, കോഴിക്കോട് – 9383471797, ആലപ്പുഴ – 9383470693, തിരുവനന്തപുരം – 9383472010, കൊല്ലം – 9383470241, പത്തനംതിട്ട – 9383470518, ആലപ്പുഴ – 9383470694, കോട്ടയം – 9447344143, എറണാകുളം – 9383471479, തൃശൂർ - 9383471422, പാലക്കാട് – 9383471479, ഇടുക്കി – 8921668079, മലപ്പുറം – 9383471643, കോഴിക്കോട് – 9446429642, വയനാട് – 9383471924, കണ്ണൂർ - 9383472050, കാസർഗോഡ് – 9495082339.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam