അധ്യാപകർ തടഞ്ഞ വേദിയിൽ പലസ്‌തീൻ അനുകൂല ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാർഥികൾ

OCTOBER 6, 2025, 6:17 AM

കാസർഗോഡ് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അവതരണം തടഞ്ഞ മൈം വീണ്ടും വേദിയിൽ.മൈം വിവാദത്തെ തുടർന്ന് നിർത്തിവെച്ച രണ്ടാം ദിവസത്തെ മത്സരങ്ങളും സ്കൂളിൽ നടന്നു.

പലസ്തീൻ വിഷയമാക്കിയ മൈം വീണ്ടും കലോത്സവ വേദിയിൽ അവതരിപ്പിക്കുമെന്നറിയിച്ചതോടെ നിറഞ്ഞ സദസിൽ നിന്ന് കുട്ടികളുടെ ആരവമുയർന്നു.മാന്വൽ പാലിക്കാതെ അവതരണം നടത്തിയതായി പരാതി ഉയർന്നതിനാൽ മൈം സമയം 10 മിനിട്ടിൽ നിന്ന് 5 മിനിട്ടായും അവതരിപ്പിക്കുന്നവരുടെ എണ്ണം 10 ൽ നിന്ന് 6 ആയും ചുരുക്കിയിരുന്നു.

വെള്ളിയാഴ്‌ച വൈകുന്നേരം ഹയർ സെക്കൻ്ററി വിഭാഗത്തിൽ പലസ്‌തീൻ പ്രമേയമായ മൈം അവതരണം തുടങ്ങി 2 മിനിട്ട് പിന്നിട്ടപ്പോഴാണ് അധ്യാപകരായ പ്രദീപ്‌കുമാറും സുപ്രീതും സ്‌റ്റേജിൽ കയറി കർട്ടനിട്ട് അവതരണം തടഞ്ഞത്. ഇതോടെ രണ്ടാം ദിവസത്തെ കലോത്സവവും മാറ്റി വെച്ചു. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധമുയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം അന്വേഷണം നടത്തി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam