ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ തീപിടിച്ചു 

SEPTEMBER 9, 2025, 9:29 PM

 കോട്ടയം:  വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിൻറെ മുകളിൽ കയറുന്നതിനിടെ ഇലക്ട്രിക് ലൈനിൽ മുട്ടി  വിദ്യാർഥിക്ക് ഗുരുതര പരുക്ക്. 

  ഒഎച്ച്ഇ ലൈനിൽ നിന്നു വിദ്യാർത്ഥിയ്ക്ക് ഷോക്കൽക്കുകയായിരുന്നു.

  കടുത്തുരുത്തി ഗവ.പോളിടെക്നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ്  വിദ്യാർഥി  അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്.

vachakam
vachakam
vachakam

എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച   വൈകിട്ട് നാലരയോടെയാണ് സംഭവം. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam