പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാർഥിയുടെ പരാതി; ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം മാറ്റി

JUNE 13, 2026, 10:07 AM

പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയിൽ പാലക്കാട് ഒറ്റപ്പാലത്ത് അധ്യാപികക്കെതിരെ വകുപ്പ് തല നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി. ബിന്ദുമോളെ സ്ഥലംമാറ്റി.

ഇന്നലെയാണ് ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി അയക്കുന്നത്. പാഠപുസ്തക വിതരണം വൈകിയെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാർഥി വാട്സാപ്പിലൂടെ പരാതി അയച്ചത്.

ഇതിന് പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തുന്നത്. ഇതിൽ സ്കൂളിലെ അധ്യാപികയായ ബിന്ദുമോളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി.

vachakam
vachakam
vachakam

ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഗവ. ഹയർസെക്കൻഡറി സ്കൂൾ ആനക്കരയിലേക്കാണ് പി. ബിന്ദുമോളെ സ്ഥലംമാറ്റിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam