സൂറത്ത്: അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന ഒരു വയസുകാരിയെ കടിച്ചെടുത്ത് തെരുവുനായ. ഗുജറാത്തിലെ സൂറത്തിലാണ് നടുക്കുന്ന സംഭവം.
നായ കടിച്ചെടുത്തു കൊണ്ടുപോയ ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. ഗുജറാത്തിലെ സൂറത്തിലെ കാംരേജ് താലൂക്കിലെ വാവ് ഗ്രാമത്തിലെ താൽക്കാലിക ഷെഡ്ഡിൽ താമസിച്ചിരുന്ന തൊഴിലാളികളുടെ കുഞ്ഞിനെയാണ് തെരുവു നായ കൊണ്ടുപോയത്.
ഡ്രോണുകൾ അടക്കം ഉപയോഗിച്ച് കുഞ്ഞിനായി നടത്തുന്ന തെരച്ചിലിനിടെ കുഞ്ഞിന്‍റെ രക്തം പുരണ്ട വസ്ത്രം മാത്രമാണ് കണ്ടെത്താനായത്.
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പിഞ്ചുമകളേയാണ് തെരുവുനായ കടിച്ചെടുത്തത്.പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും നാട്ടുകാരും അടക്കമാണ് കുഞ്ഞിനായി തെരച്ചിൽ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ