പാലക്കാട്: ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു.
കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്.
ഷൊർണൂർ എസ്എംബി ജംങ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി. ഇതര സംസ്ഥാന തൊഴിലാളികളായ കുടുംബം കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംങ്നിലാണ് താമസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു