1977ലെ പൊതുതെരഞ്ഞെടുപ്പിന് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1977ലേത്. മാർച്ച് 3ന് സി.പി.എം സ്ഥാനാർഥിയായിരുന്ന ടി. ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് ഗൗഡർ തീയറ്ററിൽ എൽ.കെ. അദ്വാനിയാണ് ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിക്കെതിരെ ഏറ്റവും ശക്തമായി നിലനിൽക്കുന്ന സി.പി.എം ബി.ജെ.പി നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നെന്നു പറയുമ്പോൾ സ്വാഭാവികമായും ഇന്ന് ജനം ഒന്നമ്പരന്നേക്കും.=
1976ലെ ഗുവാഹതി എ.ഐ.സി.സി സമ്മേളനം കഴിഞ്ഞ ശേഷം കേരള രാഷ്ട്രീയത്തിൽ സ്ഥിതിഗതികളിൽ ചില മാറ്റങ്ങളുണ്ടായി. എ.കെ. ആന്റണിക്കൊരു വീര പരിവേഷം ലഭിച്ചു. അഖിലേന്ത്യാതലത്തിലും ചില പ്രശ്‌നങ്ങൾ ഉരുണ്ടുകൂടി. മധ്യകേരളത്തിൽ സാരമായ സ്വാധീനമുള്ള കേരള കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന ചേരിയിൽ ചേരാതിരിക്കാൻ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആളുകൾ സജീവമായി രംഗത്തെത്തി. കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി കൂടി മുൻകൈയെടുത്തതോടെയാണ് അവരുടെ വരവ് എളുപ്പമായത്. സി.പി.എമ്മുമായി സീറ്റ് വിഭജന ചർച്ച നടത്തിക്കൊണ്ടിരിക്കവേ തന്നെ അവർ കോൺഗ്രസ് മുന്നണിയിൽ ചേരാൻ തീരുമാനിച്ചു.
അന്നത്തെ സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ ഇന്ദിരാഗാന്ധിയെ സന്ദർശിച്ചതും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതും സഖ്യ ചർച്ചകൾക്ക് ശക്തി പകർന്നു. അതേത്തുടർന്ന് ദീപിക പത്രം കോൺഗ്രസിന് അനുകൂലമായ ഒരു നിലപാട് എടുക്കുകയും ചെയ്തു. കെ.എം.മാണിയും ആർ. ബാലകൃഷ്ണപിള്ളയും കേരള കോൺഗ്രസിൽ നിന്നും മന്ത്രിമാരായി കെ.എം. ജോർജ് ചെയർമാനായി തുടർന്നു. ആർ. ബാലകൃഷ്ണപിള്ള ലോകസഭാംഗമാണ് ആറുമാസത്തിനകം എം.എൽ.എ ആയില്ലെങ്കിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടും. അതുതന്നെ സംഭവിച്ചു.
അദ്ദേഹം രാജിവച്ച ഒഴിവിൽ കെ.എം. ജോർജ് മന്ത്രിയായി. എന്നാൽ അതിനിടെ കേരള കോൺഗ്രസിൽ പിളർപ്പ് സംഭവിച്ചിരുന്നു.കേരള കോൺഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കാനുള്ള ശ്രമം 1974 മുതൽ കെ.എം. മാണി തുടങ്ങിയിരുന്നു എന്നാണ് ആ പാർട്ടിക്കുള്ളിൽ ഉള്ളവർ തന്നെ പറയുന്നത്. കെ.എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ആയപ്പോൾ കെ.എം. മാണി പുറത്ത് കേരള കോൺഗ്രസ് നേതൃത്വം പിടിച്ചടക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയായിരുന്നുവത്രെ. ആ ശ്രമങ്ങൾക്ക് കോട്ടയം ഇടുക്കി ജില്ലകളിൽ നിന്നുള്ള ചില നേതാക്കളുടെയും എം.എൽ.എമാരുടെയും പിന്തുണയും ലഭിച്ചിരുന്നു. ഒടുവിൽ അതുതന്നെ സംഭവിച്ചു കേരള കോൺഗ്രസിൽ അനിവാര്യമായ പിളർപ്പ്.
കെ.എം. ജോർജിന്റെ അപ്രതീക്ഷിത വിയോഗം വീണ്ടും സാഹചര്യങ്ങൾ വഷളാക്കി. കെ. നാരായണക്കുറുപ്പ് ആണ് പകരം മന്ത്രിയായത്. ഒടുവിൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കെ.എം. മാണി വിഭാഗം കോൺഗ്രസ് മുന്നണിയിലും ബാലകൃഷ്ണപിള്ള സി.പി.എം മുന്നണിയിലുമായി. കേരളത്തിലെ കോൺഗ്രസിലും വിഭാഗീയത ശക്തിപ്പെട്ടുവരികയായായിരുന്നു. അച്യുതമേനോൻ സർക്കാരിനെതിരെ കെ.എസ്.യു കുറ്റപത്രം തയ്യാറാക്കുകയും യൂത്ത് കോൺഗ്രസ് ധാർമിക പിന്തുണ പിൻവലിക്കുകയും ചെയ്തതൊക്കെ പ്രതീകാത്മകമായി ആയിരുന്നുവെങ്കിലും ബന്ധങ്ങൾ വഷളാകുകയായിരുന്നു. യൂത്ത് കോൺഗ്രസും കെ.എസ്.യുവും അതുവരെ പൂർണമായി ആന്റണിക്കൊപ്പം ആയിരുന്നു.
എന്നാൽ അവയ്ക്കുള്ളിൽ വിമതവിഭാഗത്തെ വളർത്തിയെടുക്കുന്നതിൽ കരുണാകരപക്ഷം വിജയിച്ചു. കേരളത്തിലെ കോൺഗ്രസിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. സംഘടനാ കോൺഗ്രസിൽ ആയിരുന്ന കെ. ശങ്കരനാരായണൻ, അമരവിള കൃഷ്ണൻ നായർ, ഡോ.ജോർജ് തോമസ്, റോസമ്മ ചാക്കോ, സി.സി. ജോർജ്, എം.പി. ഗോവിന്ദൻ നായർ, ജോബ്, കൽപള്ളി മാധവമേനോൻ, എൻ.കെ. കുമാരൻ എന്നിവർ കോൺഗ്രസിലേക്ക് തിരികെ വന്നു. കേരള കോൺഗ്രസിൽ നിന്നും നേരത്തെ രാജി വച്ചിരുന്ന കെ.എം. മാർക്കോസ് എം.എൽ.എയും കോൺഗ്രസിൽ ചേർന്നു.
മാതൃസംഘടനയിലേക്ക്
മടങ്ങാനുള്ള തീരുമാനം കെ. ശങ്കരനാരായണന്റെ രാഷ്ട്രീയമായ തിരിച്ചുവരവ്
കൂടിയായി. കാലാവധി പൂർത്തിയാക്കിയ ആദ്യ സംസ്ഥാന സർക്കാരാണ്
അച്യുതമേനോന്റെത്.
ഒരു വർഷത്തിലേറെ കാലാവധി നീട്ടി കിട്ടുകയും ചെയ്തു. നേട്ടങ്ങളുടെയും
നിരവധി ജനക്ഷേമ പ്രവർത്തനങ്ങളുടെയും പിൻബലത്തോടെയാണ് കോൺഗ്രസ്
തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയത്. ആറു വർഷത്തിനുശേഷം വീണ്ടും ഒരു
രാഷ്ട്രീയ അംഗത്തിന് കേരളം സജ്ജമായി.
1977 മാർച്ച് 3ന് സി.പി.എം സ്ഥാനാർഥിയായിരുന്ന ടി. ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് ഗൗഡർ തീയറ്ററിൽ എൽ.കെ. അദ്വാനി ഉദ്ഘാടനം ചെയ്യുന്നു.
1977 തിരഞ്ഞെടുപ്പ്
1977ലെ പൊതു
തെരഞ്ഞെടുപ്പിന് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന
ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ
തെരഞ്ഞെടുപ്പായിരുന്നു 1977ലേത്. മാർച്ച് 3ന് സി.പി.എം സ്ഥാനാർഥിയായിരുന്ന
ടി. ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് ഗൗഡർ തീയറ്ററിൽ
എൽ.കെ. അദ്വാനിയാണ് ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിക്കെതിരെ ഏറ്റവും ശക്തമായി
നിലനിൽക്കുന്ന സി.പി.എം ബി.ജെ.പി നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നെന്നു
പറയുമ്പോൾ സ്വാഭാവികമായും ഇന്ന് ജനം ഒന്നമ്പരന്നേക്കും.
ഇനി യാഥാർത്ഥ്യത്തിലേക്കു വന്നാൽ 1977 മാർച്ച് 3ന് അദ്വാനി പാലക്കാട് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
സി.പി.എം സ്ഥാനാർഥി ടി.ശിവദാസമേനോനു വേണ്ടി വോട്ടും ചോദിച്ചിരുന്നു. പക്ഷേ അത് ജനസംഘം നേതാവായോ ആർ.എസ്.എസ് നേതാവായോ ബി.ജെ.പി നേതാവായോ അല്ലെന്നുള്ളതാണ് ഇക്കഥയിലെ പ്രധാന ട്വിസ്റ്റ്. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെ ധ്വംസിച്ച് അടിയന്തിരാവസ്ഥ അരങ്ങു തകർക്കുമ്പോൾ ദേശീയ തലത്തിൽ ചില സംഭവങ്ങൾ നടന്നു. കോൺഗ്രസിനെതിരെ നിലകൊണ്ടിരുന്ന പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു. അവർ ഒറ്റക്കെട്ടായി അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരാഗാന്ധിക്കുമെതിരെ രംഗത്തെത്തി. 1977ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തിൽ ഒരു മുന്നണി രൂപം കൊണ്ടിരുന്നു. അതായിരുന്നു ജനതാമുന്നണി.
ഇന്ദിര ഗാന്ധിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിനു വേണ്ടിയാണ് പ്രതിപക്ഷത്തെ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ജനതാ മുന്നണി രൂപം കൊണ്ടത്. അടിയന്തരാവസ്ഥയുടെ ഭാഗമായുള്ള ഭീകരാവസ്ഥയ്ക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജനതാ മുന്നണി 1977 ജനുവരി 23ന് ജനതാ പാർട്ടിയായി മാറി. അന്നത്തെ കോൺഗ്രസ് ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ ഐക്യ മുന്നണിയായി പിറന്ന പാർട്ടിയിൽ സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഭാരതിയ ലോക് ദൾ, സംഘടനാ കോൺഗ്രസ് എന്നിവയും ലയിച്ചു. ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ പൊതുചിഹ്നത്തിന്റെ സൗകര്യാർഥം ലയിച്ച പാർട്ടികളിൽ ഒന്നായ ചരൺസിംഗിന്റെ നേതൃത്വത്തിലുള്ള ബി.എൽ.ഡി എന്ന ഭാരതീയ ലോക് ദളിന്റെ കലപ്പ ഏന്തിയ കർഷകനായിരുന്നു ജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.
ചിഹ്നം അതായതുകൊണ്ടുതന്നെ ബി.എൽ.ഡിയുടെ പേരിലാണ് ജനതാ പാർട്ടി അന്ന് മത്സരിച്ചതും. മൊറാർജിയ്ക്ക് ഒപ്പം ചരൺസിംഗ്, ഫെർണാണ്ടസ് യുവതുർക്കികളായ ചന്ദ്രശേഖർ, മോഹൻ ധാരിയ തുടങ്ങിയവരും ജനതാപാർട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നു. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവും ആ പാർട്ടിയിൽ ലയിച്ചു. ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചതോടെ അവരും സി.പി.എം ഉൾപ്പെടുന്ന ജനതാ മുന്നണിയുടെ ഭാഗമായി മാറി. അന്നത്തെ ജനതാ പാർട്ടിയുടെ നേതാക്കളായാണ് കെ.ജി.മാരാരും ഒ. രാജഗോപലും ഉൾപ്പെടെയുള്ള പിൽക്കാല ബി.ജെ.പി നേതാക്കൾ. 1977ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ ജനതാ മുന്നണിയുമായാണ് അന്ന് ഇടതുപക്ഷം സഹകരിച്ചതും.
ഉദുമ ഉൾപ്പെടെ 25ഓളം നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് 1977ൽ കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജനതാപാർട്ടി മത്സരിച്ചിരുന്നത്. കെ.ജി. മാരാർക്ക് പുറമെ എം.പി. വീരേന്ദ്രകുമാർ, കെ.ചന്ദ്രശേഖരൻ, അലക്‌സാണ്ടർ പറമ്പിത്തറ, എസ്.എം. നൂഹ്, പി.എ. ഹാരിസ് തുടങ്ങിയവരും ജനതാ പാർട്ടി സ്ഥാനാർഥികളായിരുന്നു. ഇതിൽ ഏറ്റവും രസകരമായ കാര്യം കെ. സുധാകരൻ അന്ന് ജനതാ പാർട്ടിയുടെ യുവ നേതാവായിരുന്നു. അന്ന് കൂത്തുപറമ്പിൽ നിന്നുമാണ് സി.പി.എം സ്ഥാനാർത്ഥിയായി പിണറായി വിജയൻ മത്സരിച്ചത്.
വടകര, കോഴിക്കോട്, തിരുവനന്തപരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ജനതാപാർട്ടി മത്സരിച്ചത്. അവിടങ്ങളിൽ യഥാക്രമം അരങ്ങിൽ ശ്രീധരൻ, എം. കമലം, പി. വിശ്വംഭരൻ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെയും പ്രതിപക്ഷ മുന്നണി സ്ഥാനാർഥിയായി മത്സരിച്ചത് ജനതാ പാർട്ടി തന്നെയാണ്. വി.സി. ചെറിയാനായിരുന്നു സ്ഥാനാർത്ഥി. മാത്രമല്ല 1977ലെ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ മുസ്ലീം ലീഗ് ഇടതുമുന്നണി സഖ്യകക്ഷിയായിരുന്നു. മുസ്ലീം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ഇടതുപക്ഷ സ്ഥാനാർത്ഥിയായി തിരുവമ്പാടിയിൽ നിന്നും ജനവിധി തേടി. കോൺഗ്രസിലെ സിറിയക് ജോണായിരുന്നു എതിരാളി.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്