എറണാകുളം: ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്. ഉത്തരവാദിത്തം മറക്കരുതെന്നും വിടുവായത്തം നിർത്തി ആരോഗ്യവകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്നും ആവശ്യപ്പെട്ടാണ് വീണാ ജോർജ് ഫേസ്ബുക്കിൽ പ്രതികരിച്ചത്. നിയമസഭയിൽ കെ. മുരളീധരൻ നടത്തിയ “പത്ത് വർഷത്തെ റീൽസും അഞ്ച് വർഷത്തെ വീണമീട്ടലും” എന്ന പരാമർശത്തിനുള്ള മറുപടിയായാണ് ഈ പ്രതികരണം.
മുരളീധരന്റെ പഴയ വാക്കുകൾ ഇപ്പോൾ ബൂമറാങ്ങായി തിരിച്ചുവരുകയാണെന്ന് വീണാ ജോർജ് കുറിച്ചു. സോണിയ ഗാന്ധിയെ “മദാമ്മ”യെന്നും അഹമ്മദ് പട്ടേലിനെ “അലൂമിനിയം പട്ടേൽ” എന്നും വിളിച്ചിരുന്ന അതേ രാഷ്ട്രീയ ശൈലി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അവർ ആരോപിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് അസ്വസ്ഥതയാകാമെന്നും, അന്ന് ആരോഗ്യ വകുപ്പിനെ ഏറ്റവും കൂടുതൽ കള്ളപ്രചാരണങ്ങൾ കൊണ്ട് ആക്രമിച്ചവരിൽ മുന്നിലുണ്ടായിരുന്നത് കെ. മുരളീധരനാണെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി. അന്നത്തെ വാക്കുകൾ ഇന്നിവിടെ അദ്ദേഹത്തേക്കുതന്നെ തിരിച്ചടിയാകുകയാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
