തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി കടുത്ത സമ്മർദത്തിലാണെന്ന് വി.ഡി. സർക്കാരിന്റെ നയപ്രഖ്യാപനം. സാമ്പത്തിക സ്ഥിതിഗതികൾ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വരുമാന-ചെലവ് അവസ്ഥ, കടബാധ്യത, കേന്ദ്ര സഹായത്തിലെ കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ധവളപത്രത്തിൽ വിശദമായി ഉൾപ്പെടുമെന്നാണ് സൂചന.
കേന്ദ്ര സർക്കാരിൽ നിന്ന് ന്യായവും അർഹവുമായ സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപനത്തിൽ സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര സഹായം അനിവാര്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
