നാട് വികസിക്കണം! പരമാവധി സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നിർദേശം

JUNE 3, 2025, 9:20 PM

തിരുവനന്തപുരം: നാടിൻറെ വികസനത്തിനായി പരമാവധി സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നിർദേശം.

നാടിൻറെ നന്മയ്ക്കായി സംഭാവന നൽകാൻ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സർക്കുലർ പറയുന്നു. സ്പോൺസർഷിപ്പും സിഎസ്ആർ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്. 

ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കികൊണ്ട് സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ചു. 

vachakam
vachakam
vachakam

തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും പ്രസിഡൻറുമാർക്കും അയച്ച സർക്കുലറിലാണ് നിർദേശം. പല പദ്ധതികൾ നടപ്പാക്കാനും സ്പോൺസർമാരെയടക്കം ഉപയോഗിക്കാമെന്നും സിഎസ്ആർ ഫണ്ട് അടക്കം  കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് നിർദേശം.

എത്ര സംഭാവന കിട്ടിയെന്ന് ഓരോ വർഷവും വിലയിരുത്തണമെന്നും നിർദേശമുണ്ട്. മികച്ച തദ്ദേശ സ്ഥാപനത്തെ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതിൽ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യം പരിഗണിക്കുമെന്നും സർക്കാർ പറയുന്നുണ്ട്.  

 നാടിൻറെ വികസന പ്രവർത്തനങ്ങൾക്കായി പ്രഫഷണലുകളുടെ  സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണമെന്നാണ് സർക്കാർ പറയുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam