പൈക്ക അഴിമതിയിൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ  കേരള സ്പോർട്സ് കൗൺസിലിൽ കൂട്ടരാജി 

JUNE 10, 2026, 2:33 AM

തിരുവനന്തപുരം: 12 കോടി രൂപയുടെ പൈക്ക അഴിമതിയിൽ കായികമന്ത്രി ഒ ജെ ജനീഷ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ  കേരള സ്പോർട്സ് കൗൺസിലിൽ കൂട്ടരാജിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

 ആരോപണ വിധേയനായ വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്തിനൊപ്പം 7 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജി വയ്ക്കുന്നതായി അറിയിച്ച് കായികവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. 

vachakam
vachakam
vachakam

സ്പോർട്സ് കൗൺസിൽ ഭരണസമിതിയിലേക്കു കഴിഞ്ഞ എൽഡിഎഫ് സർക്കാർ നാമനിർദേശം ചെയ്തവരാണിവർ.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കൗൺസിൽ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി.സാനു രാജിവച്ചെങ്കിലും മറ്റു ഭാരവാഹികൾ തുടരുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam