തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല.
പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കർ ആവർത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
