മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ കേസില്‍ ജയിലിലായിരുന്ന മകൻ മരിച്ചനിലയില്‍. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജനാണ് (48) മാവേലിക്കര ജയിലില്‍ റിമാൻഡിലിരിക്കെ വ്യാഴാഴ്ച മരിച്ചത്.
നവംബര്‍ 20ന് വൈകീട്ട് മൂന്നോടെ വെട്ടിയാറുള്ള വീട്ടില്‍ അമ്മ ശാന്തയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും അമ്മ പണം നല്‍കാത്തതിലുള്ള ദേഷ്യം കാരണം അടിക്കുകയും തൊഴിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് അവശയാക്കിയശേഷം ഒളിവില്‍ പോകുകയുമായിരുന്നു ഇയാൾ.
മുമ്പും പലപ്രാവശ്യം മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുള്ള ഇയാളെ പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അമ്മ ശാന്തയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന സമയത്ത് ആണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഒളിവില്‍ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്