എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറി കെ.കെ. മഹേശൻ ജീവനൊടുക്കിയ സംഭവം; എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍

JUNE 6, 2026, 9:35 AM

തിരുവനന്തപുരം: എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറി കെ.കെ. മഹേശൻ ജീവനൊടുക്കിയതിൽ എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍.

ലോക്കൽ പൊലീസിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് വിശ്വാസമില്ലെന്ന് കാണിച്ച് മഹേശൻ്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെടുന്നത്.

കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെ 2020 ജൂണിലായിരുന്നു ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഫോണില്‍ ബന്ധപ്പെടാൻ പറ്റാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ്‌ മഹേശൻ്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഓഫീസിൽ കയറി പരിശോധിച്ചപ്പോഴാണ് മഹേശനെ ഓഫീസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടത്.

vachakam
vachakam
vachakam

അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ കുറിപ്പ് എഴുതിയ ശേഷമായിരുന്നു മഹേശൻ ജീവനൊടുക്കിയത്. മൈക്രോ ഫിനാൻസ് കേസിൽ തന്നെ വേട്ടയാടുന്നു എന്ന് മഹേശൻ കുറിപ്പിൽ പരാമർശിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam