ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകിയ സിനിമ നടിയോട് വിവരങ്ങള്‍ തേടി എസ്ഐടി

DECEMBER 2, 2025, 9:58 PM

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആണ് ചോദിച്ചറിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം.

സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ ആണ് സംസാരിച്ചത്. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്ന് പൊലീസ് നടിയോട് ചോദിച്ചറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നൽകിയ മറുപടി. 

അതേസമയം ബെംഗളൂരുവിലുള്ള നടിയെ ഫോണിൽ വിളിച്ചാണ് പോലീസ് വിവരങ്ങള്‍ തേടിയത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam