യാത്രപോയത് ഷൈനിൻ്റെ ചികിത്സയ്ക്ക് വേണ്ടി : ഷൈനിൻ്റെ കൈയ്ക്കും   അമ്മയുടെ ഇടുപ്പിനും പരിക്കേറ്റു

JUNE 6, 2025, 12:30 AM

ബെം​ഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷൈനിന്റെ 

 അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

 ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെം​ഗളൂരുവിലേക്ക് തിരിച്ചത്. 

vachakam
vachakam
vachakam

അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. 

ഷൈനിൻ്റെ കൈയ്ക്കും അമ്മയുടെ ഇടുപ്പിനുമാണ് പരിക്കേറ്റത്. ഷൈൻ്റെ കൈ ഒടിഞ്ഞുവെന്നാണ് വിവരം. സഹോദരനും ഡ്രൈവർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ഇവർ രണ്ടുപേരുമാണ് മുന്നിലിരുന്നത്. 

അച്ഛൻ പിറകിൽ ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. നിലവിൽ അച്ഛൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്. ഉച്ചയോടെ മൃതദേഹം തൃശൂരിലെത്തിക്കാനുള്ള നടപടികൾ തുടങ്ങും. അപകട കാരണം സംബന്ധിച്ച് വ്യക്തമായിട്ടില്ല. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ഭാ​ഗത്തുനിന്ന് എന്തെങ്കിലും വീഴ്ച്ച വന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam