വിവാദ രാമായണ പോസ്റ്റ്; പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു സി.പി.ഐ

JANUARY 28, 2024, 6:17 AM

രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ സി.പി.ഐ. പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തണമെന്നാണ് നിർദേശം. രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്മേലാണ് പി.ബാലചന്ദ്രൻ എം.എൽ.എയോട് നേരിട്ടെത്തി വിശദീകരിക്കാൻ സിപിഐ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം

അതേസമയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ വിവാദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സി.പി.എം-സി.പി.ഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

വിഷയം ചർച്ച ചെയ്യാൻ 31ന് ആണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. ഈ വിഷയം മാത്രമാണ് യോഗത്തിലെ അജണ്ട. എം.എൽ.എയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറിയാണ് കത്ത് നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam