തൃശ്ശൂര്‍: ഷൈന്‍ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച നടത്തും.
ഞായറാഴ്ച വൈകിട്ട് നാലുമണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം നടത്തും. വിദേശത്തുള്ള ഷൈന്‍ ടോം ചാക്കോയുടെ സഹോദരിമാര്‍ ഇന്ന് രാത്രിയോടെ തൃശ്ശൂരിലെത്തും.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമലൻ പള്ളിയിലാണ് നടക്കുക.
അതേസമയം വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ശസ്ത്രക്രിയ നടത്തും. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷൈന്‍ ടോമും കുടുംബാംഗങ്ങളും.
ഷൈന്‍ ടോമിന്റെ പരിക്കേറ്റ കൈയ്യുടെ ശസ്ത്രക്രിയ അടുത്ത ദിവസങ്ങളില്‍ നടത്താനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്