കൊല്ലം: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്. പോരുവഴ സ്വദേശിയായ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാമയിലെ സെന്റ് സെൻതോമസ് റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്. ഒരാഴ്ച മുൻപ് ഇതേ സ്കൂളിലെ നിരവധി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളുടെ ഭാഗമായാണ് വിദ്യാർഥിയിൽ ഷിഗെല്ല രോഗബാധ കണ്ടെത്തിയത്.
രോഗബാധ സ്ഥിരീകരിച്ചതോടെ സ്കൂളിലെ മറ്റ് വിദ്യാർഥികളിലും സമാന ലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.
സംഭവത്തെ തുടർന്ന് സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ പേർക്ക് രോഗബാധയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി ആരോഗ്യ പ്രവർത്തകർ രംഗത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
