മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.രണ്ടാഴ്‌ച മുമ്പ് കടയിൽ നിന്നും ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുകയാണ്.ഇന്നലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയർന്നു.
കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജൂൺ മാസത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി.ഈ വർഷം ഇതുവരെ രോഗം ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 135 ആയി.75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
