“കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ”; ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ

MAY 14, 2026, 2:56 AM

മലപ്പുറം: വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ” എന്നാണ് ഷാഫി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൂടുതൽ വിശദീകരണങ്ങളൊന്നുമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയ കോൺഗ്രസ് ആഭ്യന്തര ചർച്ചകൾക്കിടെ ഷാഫി പറമ്പിലിന് കോൺഗ്രസ് സൈബർ പ്രവർത്തകരുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണച്ചുവെന്ന ആരോപണമാണ് ഒരു വിഭാഗം ഉയർത്തിയത്. “നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന അടിക്കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച ഷാഫിയുടെ പോസ്റ്റിന് താഴെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam