ഗുണ്ടകളെ ഇരുവശത്തും നിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതണ്ട: ഷാഫി പറമ്പിൽ

SEPTEMBER 10, 2025, 2:59 AM

കോഴിക്കോട്:  തനി ഗുണ്ടായിസമായി പൊലീസിനെ ഈ സർക്കാർ മാറ്റിയെന്ന് വിമർശിച്ച്  ഷാഫി പറമ്പിൽ എംപി.  കസ്റ്റഡി മർദനത്തിലാണ് ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും ഷാഫി രൂക്ഷമായി വിമർശിച്ചത്.

പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം തുടർച്ചയായി ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് പറഞ്ഞ ഷാഫി, മുഖ്യമന്ത്രിയെ മുഖ്യ ഗുണ്ടയെന്നാണ് വിശേഷിപ്പിച്ചത്.

 ഗുണ്ടകളെ ഇരുവശത്തുംനിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

vachakam
vachakam
vachakam

 ഗുണ്ടകളായ പൊലീസുകാരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയണം. പൊലീസിലെ ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണമാണ് സർക്കാർ ഒരുക്കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും ശമ്പളം പറ്റുന്ന പൊലീസുകാരൻ മർദിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നുവെങ്കിൽ, അതിന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അത് സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ ആണെന്നും ഷാഫി പറഞ്ഞു.

നിയമം സമാധാനത്തോടെ നടപ്പാക്കുന്നവർക്കല്ല പൊലീസിൽ പ്രാധാന്യം നൽകുന്നത്, പകരം ക്രിമിനലുകൾക്കും ഗുണ്ടകൾക്കുമാണ് സർക്കാരും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നത്. പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണ്. ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam