കോട്ടയം: വൈദികരെ രാഷ്ട്രീയ ഗുണ്ടകള്‍ ആക്രമിച്ചത് അപലപനീയം എന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടുപോലും കാംപസില്‍ അതിക്രമിച്ച് കടന്ന രാഷ്ട്രീയ ഗുണ്ടകളും അക്രമം തടയുന്നതില്‍ പരാജയപ്പെട്ട പൊലീസും അരാജകത്വത്തിന് വഴിയൊരുക്കുകയാണെന്നും കെ. സി. സി. കുറ്റപ്പെടുത്തി.
കോട്ടയം സി.എം.എസ് കോളേജ് കാമ്പസില്‍ ഇടതുപക്ഷ ഗുണ്ടകള്‍ അതിക്രമിച്ച് കടന്ന് വൈദികരെ ആക്രമിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളെയും നടത്തിപ്പുകാരെയും ഇപ്രകാരം ആക്രമിക്കുന്നവര്‍ക്കെതിരെയും നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെയും നടപടികളെടുക്കുന്നതിന് പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും തയ്യാറാകണമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു.
അവസരവാദപരമായ നടപടികള്‍ ഒഴിവാക്കി നിഷ്പക്ഷത തെളിയിക്കുവാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് സിഎംഎസ് കോളേജില്‍ സംഘര്‍ഷമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
