സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി  കുടുംബപ്രശ്നമാക്കി മാറ്റുന്നു ; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

AUGUST 28, 2025, 7:01 AM

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. 

കൃഷ്ണകുമാറിന്‍റെ മർദ്ദനത്തിൽ തനിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അന്ന് ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപിയാണെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. 

താൻ നൽകിയ ലൈം​ഗിക പീഡനപരാതിയെ കൃഷ്ണകുമാർ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. പോലീസ് നേരത്തെ  കൃത്യമായി  അന്വേഷണം നടത്തിയില്ല. കൃഷ്ണകുമാറിന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്നും രാഷ്ട്രീയ സ്വാധീനം പൊലീസിന് മേലുണ്ടായി എന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണവും ഉയർന്നിട്ടുണ്ട്. പാലക്കാട് നഗരസഭയിലെ ഉദ്യോഗസ്ഥയോടും മോശമായി പെരുമാറിയിട്ടുണ്ട്. ആ ഉദ്യോഗസ്ഥയെ പിന്നീട് സ്ഥലം മാറ്റി കേസ് ഒതുക്കി.

ലൈംഗിക പീഡന പരാതിയിൽ ശോഭ സുരേന്ദ്രൻ ഇടപെടണമെന്നും യുവതി ആവശ്യപ്പെടുന്നു. മാധ്യമങ്ങൾക്ക് നൽകിയ കത്തിലാണ് പരാതിക്കാരി ആരോപണങ്ങളും വ്യക്തമാക്കിയത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam