തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വായില്‍ തുണി തിരുകി കെട്ടിയിട്ടു മര്‍ദ്ദിച്ചു;  മോഷണ സംഘത്തിനെ തിരഞ്ഞ് പൊലീസ്

JUNE 2, 2025, 12:16 PM

തൃശൂര്‍: തൃശൂര്‍ പുഴയ്ക്കലില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മോഷണ ശ്രമം. നാലംഗ സംഘം ജീവനക്കാരനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദ്ദിക്കുകയായിരുന്നു. 

ഹൈസണ്‍ ടാറ്റ ഷോറൂമില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുഴക്കലിലെ ഹൈസണ്‍ മോട്ടോഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് ഓട്ടോയില്‍ എത്തിയ നാലംഗ സംഘം പിടിച്ചു കെട്ടി മോഷണ ശ്രമം നടത്തിയത്. തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ച നാല് പേര്‍ പുലര്‍ച്ചെ ഓട്ടോയില്‍ എത്തിയാണ് മോഷണത്തിന് ശ്രമിച്ചത്.

സെക്യൂരിറ്റി ജീവനക്കാരനെ അയാള്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചാണ് പോസ്റ്റില്‍ കെട്ടിയിട്ടത്. വായില്‍ തുണിതിരുകിയ ശേഷം സംഘം ഷോറൂമിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറിയെങ്കിലും ഒന്നും കിട്ടിയില്ല. പണം വെച്ചിരുന്ന സ്ഥലവും ഇവര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് വന്ന ഓട്ടോയില്‍ തന്നെ ഇവര്‍ തിരിച്ചു പോവുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഇവര്‍ കൈക്കലാക്കിയതായി പൊലീസ് പറയുന്നു. 

ഓട്ടോ എറണാകുളം ഭാഗത്തേക്കാണ് പോയതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചതായാണ് സെക്യൂരിറ്റികാരന്റെ മൊഴി. പ്രതികള്‍ തമിഴ്നാട്ടുകാരാണെന്നും പൊലീസിന് സംശയമുണ്ട്. സിസിടിവി പരിശോധിച്ച ഓട്ടോയുടെ നമ്പര്‍ കണ്ടെത്തി അന്വേഷണം മുന്നോട്ടു നീങ്ങുകയാണ്. വൈകാതെ പ്രതികള്‍ വലയിലാകുമെന്നും പൊലീസ് അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam