എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻക്കെതിരെ ഗുരുതര ആരോപണവുമായി എസ്ഡിപിഐ രംഗത്ത്. സതീശനും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ആരോപിച്ചത്.
സതീശനോടൊപ്പം ഉള്ള ചില സ്ഥാനാർഥികളെ വിജയിപ്പിക്കാനും മറ്റു കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കാനുമാണ് ഈ ഡീലെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയാകാനുള്ള വ്യക്തിപരമായ താൽപര്യങ്ങൾക്കായി ഇത്തരമൊരു നീക്കം നടത്തുന്നതാണെന്നും അൻസാരി പറഞ്ഞു.
അതേസമയം, നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പിലും സമാനമായ പിന്തുണ നൽകിയിരുന്നുവെന്നും അൻസാരി പറഞ്ഞു.
മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ അന്ന് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, തങ്ങളുടെ പഠനത്തിൽ ശിവൻകുട്ടി വിജയിക്കുമെന്ന് വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി
സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ