കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; സര്‍ക്കാര്‍ ജോലി, നഷ്ടപരിഹാരം എന്നിവ  ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഹര്‍ഷിന

MAY 25, 2026, 7:42 AM

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ദുരിതം അനുഭവിച്ച ഹര്‍ഷിനക്ക് ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരന്‍. 

ഹര്‍ഷിനയും സമരസമിതി നേതാക്കളും ഇന്ന് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. നിയമന ഉത്തരവ് ഇന്ന് തന്നെ നല്‍കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയെ കണ്ട സംഘത്തില്‍ സമരസമിതി നേതാക്കള്‍ക്കൊപ്പം ടി. സിദ്ദിഖ് എംഎല്‍എയും ഉണ്ടായിരുന്നു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കി.അതേസമയം, മെഡിക്കല്‍ കോളേജിലായിരിക്കും ഹര്‍ഷിനയ്ക്ക് ജോലി ലഭിക്കുകയെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam