തിരുവനന്തപുരം: വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പഠന സമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യായനമെന്നതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാകും.
യുപിയില്‍ 1000 മണിക്കൂര്‍ പ്രവൃത്തി ദിനമാക്കാന്‍ മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കും. ഹൈസ്‌കൂളിനു 1200 മണിക്കൂര്‍ അധ്യായനം ഉറപ്പാക്കാന്‍ ഏഴ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർ സ്കൂളുകൾ സന്ദർശിക്കുകയും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും സ്കൂൾ സന്ദർശിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും എല്ലാ വിദ്യാലവും സന്ദർശിച്ച് സുരക്ഷ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
