കണ്ണൂർ: പരീക്ഷാ ചോദ്യക്കടലാസിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വരച്ച് ഒൻപതാംക്ലാസ് വിദ്യാർഥി.
കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥി ഈ മാസം നടന്ന പാദവാർഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് ഭീകരസംഘടനകളുടെ പേരുകൾ എഴുതിയത്.
കൈത്തോക്കിൽനിന്ന് ചിതറുന്ന വെടിയുണ്ടകളുടെയും വാളുകളുടെയും ചിത്രങ്ങൾക്കൊപ്പമാണ് ഭീകരസംഘടനകളുടെ പേരുകൾ തെറ്റില്ലാതെ ചെറുതും വലുതുമായ അക്ഷരത്തിലെഴുതിയതെന്ന് മാതൃഭൂമി റിപോർട്ട് ചെയ്യുന്നു.
സ്കൂൾ അധികൃതർ സംഭവം അറിയിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
