പുതുമകളോടെ പുതിയ അധ്യയനവർഷം;  ഘോഷയാത്രകൾക്ക് വിലക്ക്, പ്രവേശനോത്സവം ചെലവുചുരുക്കാൻ സർക്കാർ

MAY 22, 2026, 10:18 PM

തിരുവനന്തപുരം: ഭരണമാറ്റത്തിന്റെ പുതുമകളോടെ സംസ്ഥാനത്തെ സ്‌കൂളുകൾ പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഇത്തവണത്തെ സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

കുട്ടികൾക്ക് വിരസതയുണ്ടാക്കുന്ന രീതിയിലുള്ള നെടുനീളൻ പ്രസംഗങ്ങൾ ഇത്തവണ പ്രവേശനോത്സവത്തിൽ ഉണ്ടാകില്ല. പകരം കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന ആകർഷകമായ അവതരണ പരിപാടികൾ നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ വെയിലത്തോ മഴയത്തോ അണിനിരത്തിയുള്ള, സ്‌കൂളിന് പുറത്തെ ഘോഷയാത്രകൾ പൂർണ്ണമായും നിരോധിച്ചു. അധിക സാമ്പത്തികച്ചെലവില്ലാതെ, സാമൂഹിക പങ്കാളിത്തത്തോടെ വേണം നവാഗതരെ വരവേൽക്കാനെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

 ഒന്നാം ക്ലാസിലേക്കുള്ള പുസ്തകങ്ങൾ ഇതിനകം എല്ലാ സ്‌കൂളുകളിലും എത്തിച്ചിട്ടുണ്ട്. മറ്റ് ക്ലാസുകളിലെ ശേഷിക്കുന്ന പുസ്തകങ്ങൾ മേയ് 29, 30 തീയതികളിലായി സ്‌കൂളുകളിലെത്തിക്കും. അവശേഷിക്കുന്ന ചില പുസ്തകങ്ങൾ ജൂൺ ആദ്യവാരത്തോടെ വിതരണം ചെയ്യാനാണ് പദ്ധതി.ഇത്തവണ സ്കൂൾ യൂണിഫോം വിതരണം പൂർത്തിയായിട്ടില്ല. യു.പി., ഹൈസ്‌കൂൾ, എയ്ഡഡ് സ്‌കൂളുകൾക്ക് യൂണിഫോമിനായി നൽകേണ്ട തുക ലഭ്യമാക്കുന്നത് പൂർത്തിയാകാത്തതിനാൽ ഈ സ്കൂളുകളിൽ ഭൂരിഭാഗത്തിലും യൂണിഫോം വിതരണം വൈകാനാണ് സാധ്യത.

vachakam
vachakam
vachakam

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടുത്ത ഫിറ്റ്നസ് മാനദണ്ഡങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. കെട്ടിടങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം പ്രധാനമായും രണ്ട് കാര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകൂ:

സ്‌കൂൾ കെട്ടിടങ്ങളോട് ചേർന്ന് അപകടസാധ്യതയുള്ള വൈദ്യുതിത്തൂണുകളോ ഇലക്ട്രിക് വയറുകളോ ഉണ്ടാവാൻ പാടില്ല. സ്‌കൂൾ പരിസരത്ത് ട്രാൻസ്‌ഫോർമറുകൾ ഇല്ലെന്ന് അധികൃതർ ഉറപ്പാക്കുകയും, ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യിൽ നിന്നും എതിർപ്പില്ലാരേഖ (NOC) വാങ്ങുകയും വേണം. പാമ്പുകൾ കയറാതിരിക്കാൻ മാളങ്ങൾ അടയ്ക്കുക തുടങ്ങി 17 ഓളം കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുകയുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam