കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹെഡ്മാസ്റ്റര് അവധി നല്‍കിയത്. എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാന അധ്യപകന് പറഞ്ഞു.
അതേസമയം അനുമതിയില്ലാതെയാണ് സ്കൂളിന് പ്രധാന അധ്യാപകന് അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.
നേരത്തെ കെഎസ്യു സമരത്തില്‍ സ്കൂളിന് അവധി നല്‍കാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.
ഇന്ന് എസ്എഫ്ഐ സമരമാണെന്ന നിലയില്‍ നേതാക്കള്‍ അറിയിച്ചതോടെയാണ് അവധി നല്‍കിയതെന്നാണ് അധ്യാപകന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി