ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി, ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് കേൾക്കാമെന്ന് സുപ്രീംകോടതി.
ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും.
എം സ്വരാജ് നൽകിയ നൽകിയ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിൻറെ അപ്പീലാണ് സുപ്രീംകോടതി നിലവിൽ പരിഗണിക്കുന്നത്.
സ്വരാജിൻ്റെ ഹർജിയിൽ വാദം തുടരുകയാണെന്നും ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നും കെ ബാബുവിൻറെ അഭിഭാഷകൻ ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കെ ബാബുവിനോടും എം സ്വരാജിനോടും വാദങ്ങൾ എഴുതി നൽകാൻ ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, സജ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്