ദില്ലി: കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം.
അത് കൊണ്ട് സിപിഎമ്മിനെ സഹായിച്ചു. മുൻ തവണ കാഴ്ചവെച്ചതിനേക്കാൾ മോശം പ്രകടനമായിരിക്കും ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുകയെന്നും സതീശൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ റെയ്ഡ് എന്ത് കൊണ്ട് നടത്തിയില്ല. ബിജെപിയും സിപിഎമ്മും തമ്മിൽ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്‌ലിൻ കേസ് മാറ്റി വയ്ക്കുന്നത്. സിബിഐ അഭിഭാഷകൻ ഹാജരാകുന്നില്ല. ഇത് സിപിഎം- സംഘപരിവാർ ശക്തികൾ തമ്മിലുള്ള ധാരണയാണെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്