തിരുവനന്തപുരം: നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പട്ടം ബിഷപ്പ് ഹൗസിൽ എത്തി കർദ്ദിനാൾ ബസേലിയോസ് ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഹൗസിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് സതീശനെ ക്ലിമിസ് ബാവ സ്വീകരിച്ചു.
വി.ഡി. സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനം ദൈവ നിയോഗമാണെന്ന് കർദിനാൾ ക്ലിമീസ് ബാവ പറഞ്ഞു. സതീശനുമായി വർഷങ്ങളായി ബന്ധം ഉണ്ട്. അദ്ദേഹത്തിന് നന്മകൾ നേരുന്നതായി ക്ലിമിസ് ബാവ അഭിപ്രായപ്പെട്ടു.ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കണം. എല്ലാ സമൂഹങ്ങളെയും മാനിക്കുന്ന ഭരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലിമിസ് ബാവ കൂട്ടിച്ചേർത്തു. സിറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനാണ് ക്ലിമിസ് ബാവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
