വൈക്കം: ഗോവയിൽ പുതുവത്സരാഘോഷത്തിന് പോയ തന്റെ മകൻ കൊല്ലപ്പെട്ടതാണെന്ന് കടൂക്കര സന്തോഷ് വിഹാറിൽ സന്തോഷ്.
കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും വിങ്ങിപ്പൊട്ടി ആ പിതാവ് പറയുന്നു.
അയൽക്കാരായ 2 സുഹൃത്തുക്കൾക്കൊപ്പം 29നാണു സന്തോഷിന്റെ മകൻ സഞ്ജയിൻ (19) ഗോവയ്ക്ക് പോയത്. പിന്നാലെ ജനുവരി നാലിന് സഞ്ജയിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സന്തോഷിന്റെ 2 മക്കളിൽ ഇളയതാണു സഞ്ജയ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്തോഷ് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ 30നു രാത്രി വീട്ടിലെത്തിയപ്പോഴാണു മകൻ ഗോവയിലേക്കു പോയ വിവരമറിഞ്ഞത്.
നീന്തൽ അറിയാത്ത അവനൊരിക്കലും കടലിൽ ഇറങ്ങില്ല. ആരോ കൊന്ന ശേഷം കടലിൽ കൊണ്ടുപോയി തള്ളിയതാണെന്ന് ഉറപ്പാണ്. പാർട്ടിക്കിടെ വലിയ സംഘർഷം നടന്നിരുന്നതായി സമീപത്തെ ചായക്കടക്കാരനും പറഞ്ഞുവെന്നും സന്തോഷ് പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്