കോഴിക്കോട് : മുസ്ലീം ലീഗിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം.
"സുന്നി വിഭാഗത്തിലെ നേതാക്കൾ ഐക്യത്തിന്റെ ഭാഗത്താണ്. സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. അത് പരിഹരിക്കാൻ രാഷ്ട്രീയക്കാരെ ആവശ്യമില്ലെന്നും" ഉമർ ഫൈസി മുക്കം പറഞ്ഞു.
എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ മഹാ സമ്മേളനത്തിലായിരുന്നു ഉമർ ഫൈസിയുടെ പരാമർശം.
അതേസമയം, സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാതിരുന്ന സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഓൺലൈനായി വഖഫ് സംരക്ഷണ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
സമസ്തയിലെ ലീഗ് അനുകൂലികളുടെ സമ്മർദത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളത്തിൽ നിന്ന് വിട്ടുനിന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് എതിർപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്